തൃശൂര്‍: കോര്‍പറേഷന്റെ അനുമതിയില്ലാതെ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന സണ്‍ബേണ്‍ സംഗീതോത്സവത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കണമെന്നാവശ്യപ്പെട്ട് നഗരാസൂത്രണസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബി.മുകേഷ് സെക്രട്ടറി വി.പി.ഷിബുവിന് പരാതി നല്‍കി. ഇത്തരമൊരു പരിപാടിയെക്കുറിച്ച് കൗണ്‍സിലോ നഗരപ്ലാനിംഗ വിഭാഗമോ അറിഞ്ഞിട്ടില്ല. പി.പി.ആര്‍ ലൈന്‍സില്ലാതെ പരിപാടി നടത്താന്‍ കഴിയുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. പരിപാടിക്ക് രണ്ട് തരത്തിലുള്ള ടിക്കറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. ഒന്നില്‍ എവിടെയാണ് പരിപാടിയെന്നും മറ്റുമുള്ള വിവരങ്ങളില്ല. വരുന്നവര്‍ക്ക് ബിവറേജ്‌സ് നല്‍കുമെന്ന് ടിക്കറ്റില്‍ കുറിച്ചിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു. കോര്‍പറേഷന്റെ പേരില്‍ സംഗീതപരിപാടി നടത്തി കോടികള്‍ കൊയ്യാനാണ് സംഘാടകരുടെ ശ്രമമെന്നും ഈ നിയമവിരുദ്ധ നീക്കത്തിനാണ് മേയര്‍ ഒത്താശ നല്കുന്നതെന്നും കെ.ബി.മുകേഷ് ആരോപിച്ചു
2025 ന്യൂ ഇയറിന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഗീതോത്സവം അരങ്ങേറും. കോര്‍പ്പറേഷനും, വ്യാപാരി വ്യവസായി തൃശൂര്‍ ജില്ലാ സമിതിയും, ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് നടത്തുന്ന സംഗീതോതോത്സവത്തില്‍ ലോക പ്രശസ്ത ഡി.ജെ. താരങ്ങളായ മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിന്റെ യുവഗായിക ഗൗരി ലക്ഷ്മിയുടെ ബാന്റും ഇലക്ട്രോണിക് ഫയര്‍ വര്‍ക്സും ഉണ്ടാകും.
ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് മ്യസിക് ആന്റ ഡാന്‍സ് നടത്തുന്ന സ്ഥാപനമാണ്.