തൃശൂര്‍: എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്
ത്രിവര്‍ണശോഭയില്‍ തിളങ്ങി വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരം. തെക്കേഗോപുരത്തില്‍ പതാകാ രൂപത്തിലാണ് വര്‍ണാഭമായ വൈദ്യുതാലങ്കാരം തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോക് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഉപദേശക സമിതി പ്രസിഡന്റ് പങ്കജാക്ഷന്‍, സെക്രട്ടറി ടി.ആര്‍. ഹരിഹരന്‍, തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി ശശിധരന്‍, മറ്റു സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ദീപാലങ്കാരം ഓണം വരെയുണ്ടാകും.