വത്തിക്കാന്‍: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. കഫക്കെട്ടും ശ്വാസ തടസവും വര്‍ധിച്ചതിനെ തുടര്‍ന്ന് വീണ്ടും വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തി. ആരോഗ്യനില വീണ്ടെടുത്തെന്ന ആശ്വാസ വാര്‍ത്തകള്‍ക്കിടെയാണ് സ്ഥിതി വീണ്ടും മോശമായത്.
വെള്ളിയാഴ്ച ഛര്‍ദിയും ശ്വാസതടവും നേരിട്ടതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായിരുന്നു. കഴിഞ്ഞ മാസം14-നാണ് ബ്രോങ്കെറ്റിസ് ലക്ഷണങ്ങളോടെ മാര്‍പാപ്പയെ ആശുപത്രിയിലാക്കിയത്. റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ബൈലാറ്ററല്‍ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്റിബയോട്ടിക് ചികിത്സ നല്‍കി വരികയാണ്.
വെള്ളിയാഴ്ച ശ്വസന ഫിസിയോതെറാപ്പിക്ക് പാപ്പയെ വിധേയനാക്കിയിരുന്നു. ആശുപത്രിയ്ക്കുള്ളിലെ ചാപ്പലില്‍ പ്രാര്‍ത്ഥനയിലും പങ്കെടുത്തിരുന്നു. വിഭൂതി ബുധനാഴ്ച ചടങ്ങിന് മാര്‍പാപ്പ നേതൃത്വം നല്‍കില്ലെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.