വടക്കാഞ്ചേരി: വാഴക്കോട് പെട്രോള്‍ പമ്പിലേക്ക് തീപടര്‍ന്നത് പരിഭ്രാന്തി പരത്തി. പമ്പിനടുത്തുള്ള കടയുടെ സമീപം കടക്കാരന്‍ തീയിട്ടിരുന്നു. കടയുടെ മുന്നില്‍ കെട്ടിക്കിടന്ന ഇന്ധനം കലര്‍ന്ന മഴവെള്ളത്തിലൂടെ തീ പെട്രോള്‍ പമ്പിലേക്ക് പടരുകയായിരുന്നു. തീ പെട്രോള്‍ പമ്പിന്റെ സമീപത്ത് വരെ എത്തി. അപ്പോഴേക്കും തീ കെടുത്താന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്നിശമനസേന പാഞ്ഞെത്തി തീ പൂര്‍ണമായും കെടുത്തി. റോഡിലെ വാഹനഗതാഗതം അല്‍പ നേരത്തെക്ക് തടഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.