തൃശൂര്‍: ഉപരാഷ്ട്രപതി ജഗധീപ് ധന്‍കര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഉച്ചയ്ക്ക് ഒന്നേകാലിന് ക്ഷേത്രത്തിലെത്തിയ ഉപരാഷ്ട്രപതിയും പത്നിയും 15 മിനിറ്റിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി. രണ്ട് മണിയോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജിലെ ഹെഡിപാഡില് നിന്ന്് കോപ്ടറില്‍ കൊച്ചിയിലേക്ക് മടങ്ങി.
മോശം കാലാവസ്ഥ മൂലം രാവിലെ ഉപരാഷ്ട്രപതിക്ക് ഗുരുവായൂരിലെത്താനായില്ല. രാവിലെ 9 മണിയ്ക്കായിരുന്നു ക്ഷേത്രദര്‍ശനം നേരത്തെ നിശ്ചയിച്ചിരുന്നത്.