തൃശൂർ: കോവിഡ് നിയന്ത്രണങ്ങളോടെ വിജയദശമി ദിനത്തിൽ 1000 കുരുന്നുകൾ തിരുവുള്ളക്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിച്ചു. കോവിഡ് മൂലം ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ എഴുത്തിനിരുത്ത് ചടങ്ങ് നടന്നത്.
വിജയദശമി ദിനത്തിൽ പതിനായിരത്തിന് മുകളിൽ കുട്ടികളാണ് സാധാരണ തിരുവുള്ളക്കാവിൽ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാറുള്ളത്.
രണ്ട് ഡോസ് വാക്സിൻ എടുത്ത മുതിർന്നവരെ മാത്രമേ കുട്ടികളുമായി എഴുത്തിനിരുത്തൽ നടത്താൻ അനുവദിച്ചത്.ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ദേവി ക്ഷേത്രം കഴിഞ്ഞാൽ എഴുത്തിനിരുത്ത് ചടങ്ങിൽ ഏറ്റവും പ്രശസ്തിയുള്ള ക്ഷേത്രമാണ് തിരുവുള്ളക്കാവ്
#WatchVideo #NKWatchVideo