ത്യശ്ശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന്‍ 24ന് ഉദ്ഘാടനം ചെയ്യും. എക്‌സിബിഷന്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജന്‍, ഡോ.ബിന്ദു, മേയര്‍ എം.കെ.വര്‍ഗീസ് എം.പി.ടി.എന്‍.പ്രതാപന്‍, എം.എല്‍.എ പി.ബാലചന്ദ്രന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ.എം.കെ.സുദര്‍ശന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
വടക്കുന്നാഥക്ഷേത്രമൈതാനത്ത് വടക്ക്കിഴക്കേ ഭാഗത്താണ് പ്രദര്‍ശനം. മെയ് 22ന് സമാപിക്കും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ ആഭിമുഖ്യത്തിലുള്ള 61-ാമത്തെ പ്രദര്‍ശനമാണിത്.
ഏപ്രില്‍ 19, 20 തിയതികളിലാണ് ഇക്കൊല്ലത്തെ ത്യശ്ശൂര്‍ പൂരം.
180 പരം സ്റ്റാളുകളും എഴുപതിലധികം പവിലിയനുകളുമാണ് ഈ വര്‍ഷം പ്രദര്‍ശനനഗരിയില്‍ സജ്ജമാകുന്നത്. ഐ.എസ്.ആര്‍.ഒ, ബി.എസ്.എന്‍.എല്‍, കയര്‍ ബോര്‍ഡ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള പോലീസ്, എക്‌സൈസ് വകുപ്പ്, ജില്ലാ പഞ്ചായത്ത കാര്‍ഷിക സര്‍വകലാശാല, വെറ്ററിനറി യൂണിവേഴ്സിറ്റി, തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ഇത്തവണ പവിലിയനുകളൊരുക്കുന്നുണ്ട്. ഗുരുവായൂര്‍ ദേവസ്വവും, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജും ഈ വര്‍ഷവും പവിലിയനുകള്‍ ഒരുക്കുന്നുണ്ട്.
തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ കിഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ വിവരാധിഷ്ഠിത സ്റ്റാളുകളും ഈ വര്‍ഷം പ്രദര്‍ശനനഗരിയിലുണ്ടാകും. റോബോട്ടിക്‌സ് എനിമല്‍സിന്റെ പ്രദര്‍ശനവും, സൂപ്പര്‍ റിയാലിറ്റി ഡോം തിയ്യറ്ററും ഇത്തവണത്തെ പ്രത്യേക ആകര്‍ഷണങ്ങളാണ്.
സാധാരണ ദിവസങ്ങളില്‍ പ്രവേശന ടിക്കറ്റിന് ജി.എസ്.ടി ഉള്‍പ്പടെ 35 രൂപയും പൂരം 3 ദിവസം ജി.എസ്.ടി ഉള്‍പ്പടെ 50 രൂപയും ആണ്