തൃശൂര്‍: തൃശൂര്‍ പുരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാല്‍ പന്തലിന് കാല്‍നാട്ടി. സ്വരാജ് റൗണ്ടിലുള്ള മണികണ്ഠനാലില്‍ രാവിലെ 9.30ന് മേക്കാവ് മേല്‍ശാന്തി കാരേക്കാട്ട് രാമന് നമ്പൂതിരി ഭൂമിപൂജ നടത്തി പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ ഡോ.ബാലഗോപാല്‍, ജി.രാജേഷ് ,കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് രവീന്ദ്രൻ, മുൻ മന്ത്രി വി.എസ് സുനിൽകുമാർ എന്നിവര്‍ നേതൃത്വം നല്കി. എടപ്പാള്‍ നാദം സൗണ്ട് ഇലക്ട്രിക്കല്‍സ് ഉടമ സി.ബൈജു വിനാണ് പന്തലിന്റെ നിര്‍മാണച്ചുമതല. മെയ് 6നാണ് തൃശൂര്‍ പൂരം.
തൃശൂര്‍ പൂരം: മണികണ്ഠനാല്‍ പന്തല്‍ കാല്‍നാട്ടി
