തൃശൂര്‍: കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകരായ ആയിരങ്ങള്‍ക്ക് ആശ്വാസ വാര്‍ത്ത. തൃശൂര്‍ പൂരത്തിന് ചെമ്പൂക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളിപ്പിന് ഭഗവതിയുടെ തിടമ്പേറ്റുവാനുള്ള നിയോഗം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. ഇക്കുറി കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടാകില്ലെന്ന് ദേവസ്വം അറിയിച്ചിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാന്‍ പതിനായിരങ്ങള്‍ എത്തുന്നതോടെ പൂരച്ചടങ്ങുകള്‍ വൈകുന്ന സാഹചര്യത്തിലാണിതെന്നും ദേവസ്വം ചൂണ്ടിക്കാട്ടിയിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് വരെ പൂരത്തലേന്ന് തെക്കേഗോപുരനട തുറന്ന് പൂരംവിളംബരം ചെയ്തിരുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു. തൃശൂര്‍ പൂരം വിളംബരം ചടങ്ങ് പൂരം പോലെ പ്രശസ്തമായത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിധ്യം മൂലമായിരുന്നു. കഴിഞ്ഞ വര്‍ഷം ആരാധകരുടെ വന്‍ സമര്‍ദം മൂലമാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിയോഗിക്കാന്‍ അനുമതി കിട്ടിയത്.
തൃശൂര്‍ പൂരം: ചെമ്പൂക്കാവിന്റെ എഴുന്നള്ളിപ്പിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്
