മലപ്പുറം: കാളികാവിനെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിലായി. കരുവാരക്കുണ്ട് പാന്ത്ര സുല്‍ത്താന എസ് വളവില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. കഴിഞ്ഞമാസമാണ് കടുവ ടാപ്പിംഗ് തൊഴിലാളിയായ കാളികാവ് സ്വദേശി മജീദിനെ കടിച്ചുകൊലപ്പെടുത്തിയത്.
മലപ്പുറത്ത് നരഭോജി കടുവ കൂട്ടിലായി
