Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അടച്ചിടാത്ത ലെവല്‍ക്രോസില്‍ സ്‌കൂള്‍ വാന്‍ ഇടിച്ചുതെറിപ്പിച്ച് ട്രെയിന്‍; നാലു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാലു വിദ്യാര്‍ഥികള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു.

കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. ലെവല്‍ ക്രോസില്‍ വച്ച് സ്‌കൂള്‍ വാനില്‍ തിരുച്ചെന്തൂര്‍-ചെന്നൈ എക്‌സ്പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. ലെവല്‍ ക്രോസ് ഗേറ്റ് അടയ്ക്കാന്‍ ജീവനക്കാരന്‍ മറന്നു പോയതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

നാലു വിദ്യാര്‍ഥികള്‍ അപകടസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Leave a Comment

Your email address will not be published. Required fields are marked *