Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആലപ്പുഴയില്‍ എയിംസിന് സര്‍ക്കാര്‍ തടസ്സം നിന്നാല്‍ തൃശൂരില്‍ കൊണ്ടുവരാന്‍ സമരം ചെയ്യുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

തൃശൂര്‍: കേരളത്തില്‍ എയിംസ് വരേണ്ടത് ആലപ്പുഴയിലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.  തന്റെ മനസ്സിലുള്ളത് ആലപ്പുഴയാണ്. ആലപ്പുഴയില്‍ സ്ഥലം തന്നാല്‍ എയിംസ് വരും. ഭൂമി കച്ചവടത്തിന് വഴങ്ങിയാല്‍ എയിംസ് തൃശൂരിലേക്ക് ആവശ്യപ്പെടും. ആലപ്പുഴയില്‍ സംസ്ഥാന സര്‍ക്കാര്‍ തടസ്സം നിന്നാല്‍ തൃശൂരില്‍ കൊണ്ടുവരാന്‍ സമരം ചെയ്യും. തൃശൂരിലെ പുള്ളില്‍ കേന്ദ്രമന്ത്രി കലുങ്ക് സൗഹാര്‍ദ്ദ വികസന സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

തൃശൂര്‍ കോര്‍പ്പറേഷന്‍ ബിജെപിക്ക് തന്നാല്‍ വികസനം ഉറപ്പാക്കും. തൃശൂരില്‍ നിരവധി പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ ഉറപ്പു നല്‍കിയിട്ടും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടില്ല കോര്‍പ്പറേഷനെന്നും സുരേഷ്‌ഗോപി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *