തൃശൂര്‍: അശ്ലീലസന്ദേശം അയച്ചെന്ന യുവനടിയുടെ ആരോപണത്തിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനവും രാജിവെച്ചെക്കും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചത്് ആദ്യപടി മാത്രമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ്് അടുത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം കര്‍ശനനിലപാടിലേക്ക് നീങ്ങുന്നത്. രാഹുലിനെതിരായ ആരോപണം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഹൈക്കമാന്‍ഡിന് രാഹുലിനെതിരെ കൂടുതല്‍ പരാതികള്‍ കിട്ടിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കൂടുതല്‍ പരാതികള്‍ വരുന്നതിന് മുന്‍പ് രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പരാതികള്‍ ഗൗരവത്തോടെ കണക്കിലെടുക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള തീരുമാനത്തിന് ഹൈക്കമാന്‍ഡിന്റെ പിന്തുണയും കെപിസിസിക്കുണ്ട്. സാങ്കേതികത്വം പറഞ്ഞ് രാഹുലിനെ ന്യായീകരിക്കുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം അതൃപ്തിയിലാണ്.
മാങ്കൂട്ടത്തിലിനെതിരായ പരാതി ഗൗരവത്തോടെയെടുക്കുമെന്നും, വീട്ടുവീഴ്ചയില്ലെന്നും വി.ഡി.സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിക്കഴിഞ്ഞു. പരാതി പോലും ഇല്ലാതിരുന്നിട്ടും 24 മണിക്കൂറിനുള്ളില്‍ രാഹുല്‍ സംഘടനാചുമതലയില്‍ നിന്ന്് മാറിയില്ലേയെന്ന്് സതീശന്‍ ചോദിച്ചു.
സ്ത്രീകളുടെ പരാതിയില്‍ എത്ര പേര്‍ രാജിവെച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. സിപിഎമ്മിന്റെയും, ബിജെപിയുടെയും പോലെയല്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വേറിട്ടുനില്‍ക്കുന്ന പ്രസ്ഥാനമാണെന്ന്് നിങ്ങളെക്കൊണ്ടു തന്നെ പറയിക്കുമെന്ന് സതീശന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ കോണ്‍ഗ്രസുകാര്‍ ആരും തന്നെ സാമൂഹ്യമാധ്യമത്തില്‍ മോശം പ്രചാരണം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മും, ബിജെപിയും പോലെയല്ല, കോണ്‍ഗ്രസ് വേറിട്ടൊരു പ്രസ്ഥാനമെന്ന് വി.ഡി.സതീശന്‍
