Newsskerala

മെസിയും സംഘവും നവംബറില്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: ലോകഫുട്‌ബോളിലെ മിശിഹാ  ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള  അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീം നവംബറില്‍ കേരളത്തിലെത്തും. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

നവംബര്‍ 10നും 18നും ഇടയിലായിരിക്കും ടീം കേരളത്തില്‍ സൗഹൃദമത്സരം കളിക്കുക. മന്ത്രി വി.അബ്ദുറഹ്‌മാനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അര്‍ജന്റീനഫുട്‌ബോള്‍ ടീം അറിയിച്ചു.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരമെന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് മെസി കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായത്.

2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *