കൊച്ചി: ആദ്യ പരീക്ഷണ ഓട്ടത്തിൽ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ഏഴുമണിക്കൂർ 10 മിനിറ്റിൽ ഓടിയെത്തി വന്ദേ ഭാരത് എക്സ്പ്രസ്. ഇന്ന് രാവിലെ തിരുവനന്തപുരത്ത് 5.10 ന് പുറപ്പെട്ട ട്രെയിൻ കണ്ണൂരിൽ 12.20 ന് എത്തി. തിരിച്ച് ഉച്ചയ്ക്ക് 2.30 ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. കേരളത്തിലെ ട്രാക്കിൽ ആദ്യമായി തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ഈ വേഗതയിൽ ഓടിയെത്തിയ ആദ്യ ട്രെയിനാണ് വന്ദേ ഭാരത്.
സ്റ്റേഷനുകളിൽ എത്തിയ സമയം :
*കൊല്ലം : 6. am* (തിരുവനന്തപുരത്ത് നിന്ന് *50 മിനിറ്റ്* )
കോട്ടയം : 7.28 am
( *2 മണിക്കൂർ 18* മിനിറ്റ്))
എറണാകുളം നോർത്ത് : 8.28 am ( *3 മണിക്കൂർ 18 മിനിറ്റ്* )
തൃശ്ശൂർ : 9.37 am ( *4 മണിക്കൂർ 27 മിനിറ്റ്)*
കോഴിക്കോട് : 11.17 am ( *6 മണിക്കൂർ 7* മിനിറ്റ്)
കണ്ണൂർ: 12.20 pm ( *7. മണിക്കൂർ 10 മിനിറ്റ്* )