പാലക്കാട്: കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ ഷൊർണൂരിൽ പിടിച്ചിട്ടു. സാങ്കേതിക പ്രശ്നം മൂലമാണ് ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനിന്‍റെ വാതില്‍ തുറക്കാനും കഴിഞ്ഞിരുന്നില്ല. മൂന്ന് മണിക്കൂർ കഴിഞ്ഞ് സാങ്കേതിക തകരാര്‍ പരിഹരിച്ചതിനു ശേഷം യാത്ര തുടർന്നു. 16 കോച്ചുകളിലും ഓരോ ബ്രേക്ക് ഉണ്ട്. ഇവ റിലീസ് ചെയ്ത ശേഷം ലോക്ക് ഉപയോഗിച്ച് ഷൊർണൂർ സ്റ്റേഷനിൽ എത്തിക്കാനാണ് ശ്രമം. സ്റ്റേഷനിൽ എത്തിച്ച ശേഷം മുൻവശത്ത് പുതിയ എഞ്ചിൻ ഘടിപ്പിച്ചാണ് യാത്ര തുടർന്നത്.