Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വോട്ടര്‍പട്ടിക ക്രമക്കേട്: രാഹുല്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് തിര.കമ്മീഷണര്‍

ന്യൂഡല്‍ഹി:  വോട്ട് കൊള്ള ആരോപണം ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമെന്ന്്് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നുകില്‍ ഏഴുദിവസത്തിനകം തെളിവുകള്‍ ഉള്‍പ്പെടെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തോടു മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട്്് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍  ആവശ്യപ്പെട്ടു. മൂന്നാമതൊരു വഴിയില്ല. ഏഴുദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കില്‍, ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണക്കാക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
. വോട്ട് ചോരി (വോട്ട് മോഷണം) എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലമാക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വോട്ടര്‍മാരെ ലക്ഷ്യമിടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഒരു വേദിയായി ഉപയോഗിക്കുന്നുവെന്നും ഗ്യാനേഷ് കുമാര്‍ ആരോപിച്ചു.
കേവലം രാഷ്ട്രീയലക്ഷ്യം മാത്രമുള്ള ഇത്തരം ആരോപണങ്ങളെ വോട്ടര്‍മാരോ തിരഞ്ഞെടുപ്പ് കമ്മിഷനോ ഭയപ്പെടുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുഗമമായാണ് പ്രവര്‍ത്തിക്കുന്നത്. ബിഹാറില്‍ പരാതികള്‍ ഉന്നയിക്കാന്‍ ഇനിയും 15 ദിവസങ്ങള്‍ ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷന് രാഷ്ട്രീയമില്ലെന്ന് ഗ്യാനേഷ് കുമാര്‍ വിശദീകരിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടമകളില്‍ നിന്നും ഒളിച്ചോടില്ല. വോട്ടുകൊള്ള എന്നതുപോലുള്ള അനാവശ്യ പദപ്രയോഗങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഉചിതമായ സമയത്ത് പറയാതെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതിന് പിന്നിലെന്തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ചോദിച്ചു. അറിഞ്ഞോ അറിയാതെയോ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഇടത്ത് വോട്ടു ഉണ്ടാകും. അത് പരിഹരിക്കാനാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നത്.  പശ്ചിമബംഗാളില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം ആവശ്യമാണോ എന്ന് ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കുമെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.

സുപ്രിംകോടതി പറഞ്ഞതിന്റെ കൂടി അടിസ്ഥാനത്തില്‍ വോട്ടറുടെ സ്വകാര്യത മാനിച്ചുകൊണ്ടാണ് മെഷീന്‍ റീഡബിള്‍ വോട്ടര്‍ റോള്‍സ് പുറത്തുവിടാത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള എല്ലാ വോട്ടര്‍മാര്‍ക്കും വേണ്ടി അവരുടെ ജാതിയോ മതമോ പരിഗണിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുമെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *