തിരുവനന്തപുരം: കേരള സര്‍വകലാശാല വിവാദത്തില്‍ ഇടപെട്ട്്് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തില്‍ എന്ത് സംഭവിച്ചുവെന്ന്്്് കാര്യത്തില്‍ ഗവര്‍ണര്‍ വി.സിയോട് റിപ്പോര്‍ട്ട്് തേടി. ഇതിനിടയില്‍ ജോയിന്റ് റജിസ്ട്രാര്‍ പി.ഹരികുമാര്‍ അവധിയില്‍ പ്രവേശിപ്പിച്ചു.
ജോയിന്റ് റജിസ്ട്രാര്‍ക്കെതിരേയും താല്‍ക്കാലിക ചുമതലയുള്ള ഡോ.വി.സി സിസാ തോമസ് നടപടിക്കൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. കേരള സര്‍വകലാശാലാ റജിസ്ട്രാറിന്റെ സസ്പെന്‍ഷനില്‍ വി.സി.യും സിന്‍ഡിക്കേറ്റും രണ്ട്് ചേരിയിലാണ്. ഇന്നലെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതായി സിന്‍ഡിക്കേറ്റ് അറിയിച്ചെങ്കിലും സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് ഡോ. സിസാ തോമസ് രംഗത്തെത്തിയിരുന്നു. അതേസമയം റജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജി ഇന്ന്്് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ ഞായറാഴ്ച വി.സി.യുടെ അനുമതിയില്ലാതെയാണ് സിന്‍ഡിക്കേറ്റ് റദ്ദാക്കിയത്. വി.സി. യോഗത്തില്‍ നിന്ന് പോയതിന് ശേഷമാണ് സിന്‍ഡിക്കേറ്റ് ഈ തീരുമാനമെടുത്തത്. ഈ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ജോ.റജിസ്ട്രാര്‍ തുടര്‍ന്ന് പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നാണ് വി.സി. പറയുന്നത്. ജോ. റജിസ്ട്രാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. രാവിലെ ഒമ്പത് മണിക്ക് മുമ്പായി മറുപടി നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. ജോ.റജിസ്ട്രാര്‍ക്കെതിരായ നടപടി ആലോചിച്ചശേഷമെന്നാണ് സിസാ തോമസിന്റെ പ്രതികരണം. ഇന്നലെ രജിസ്ട്രാര്‍ അനില്‍കുമാര്‍ ചുമതലയേറ്റെടുക്കുമ്പോഴും ജോ. റജിസിട്രാര്‍ അവിടെയുണ്ടായിരുന്നു.
ഇന്നലെ ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. വിഷയത്തില്‍ അന്വേഷണത്തിന് മൂന്നംഗ കമ്മിഷനെ നിയമിച്ചതായും നടപടി ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞിരുന്നു. വി.സി.യുടെ സസ്പെന്‍ഷന്‍ ഉത്തരവ് സിന്‍ഡിക്കേറ്റ് റദ്ദാക്കിയതായും അറിയിച്ചു. സിന്‍ഡിക്കേറ്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് നടപടി. ഡോ. ഷിജു ഖാന്‍, ജി. മുരളീധരന്‍, ഡോ. നസീബ് എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെയും ചുമതലപ്പെടുത്തി.
എന്നാല്‍ സസ്പെന്‍ഷന്‍ റദ്ദാക്കിയ താരുമാനം നിലനില്‍ക്കില്ലെന്നാണ് വി.സി.യുടെ ചുമതലയുള്ള ഡോ.സിസാ തോമസ് അറിയിച്ചത്. സസ്പെന്‍ഷന്‍ അജണ്ടയില്‍ ഇല്ലെന്നും താന്‍ പുറത്തിറങ്ങിയ ശേഷമാണ് അത്തരം തീരുമാനങ്ങള്‍ എടുത്തതെന്നും അവര്‍ പറഞ്ഞു. അതിന് നിയമസാധുതയില്ലെന്നും സസ്പെന്‍ഷന്‍ നിലനില്‍ക്കുന്നുവെന്നും ഡോ.സിസാ തോമസ് പ്രതികരിച്ചു. വിഷയത്തില്‍ ഹൈക്കോടതിയില്‍ പ്രത്യേക അഭിഭാഷകനെ വി.സി. നിയമിച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പി. ശ്രീകുമാറായിരിക്കും സിസാ തോമസിന് വേണ്ടി ഹാജരാകുക.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തെ തുടര്‍ന്നാണ് റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. പ്രത്യേക സാഹചര്യങ്ങളില്‍ വിസിയ്ക്ക് സിന്‍ഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള വ്യവസ്ഥ ഉപയോഗിച്ചാണ് നേരത്തേ റജിസ്ട്രാറെ സസ്പെന്‍ഡു ചെയ്തത്. സീനിയര്‍ ജോ. രജിസ്ട്രാര്‍ പി. ഹരികുമാറിനാണ് പുതിയ ചുമതല നല്‍കിയിരുന്നത്.