കര്‍ണാടകത്തില്‍ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകും. രണ്ട് ഉപമുഖ്യമന്ത്രിമാര്‍, ഡി.കെയ്ക്കും സാധ്യത. കോൺഗ്രസ് 137 സീറ്റുകളിൽ വിജയത്തിലേക്ക്
ബിജെപിക്ക് നേടാൻ ആയത് 64 സീറ്റ് മാത്രം. ജെഡിഎസിന് 20.
ലിങ്കായത്ത്, ഒക്കലിംഗ സമുദായങ്ങളുടെ പിന്തുണയം മുസ്ലിം വോട്ടുകളുടെ ഏകീകരണവും 40% കമ്മീഷൻ സർക്കാർ എന്ന നിലവിലുള്ള ബിജെപി സർക്കാരിനെതിരെ പ്രചാരണവും കർണാടകയിൽ കോൺഗ്രസ് തരംഗം സൃഷ്ടിച്ചു
ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 0.7% വോട്ട് കുറഞ്ഞപ്പോൾ കോൺഗ്രസിന് അഞ്ചു ശതമാനം വോട്ട് വർദ്ധിച്ചു. ജെഡിഎസിന് അഞ്ചുശതമാനം വോട്ട് കുറഞ്ഞു.
സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുമ്പോൾ കുറഞ്ഞത് രണ്ടുവർഷം മുഖ്യമന്ത്രി ആയുള്ള ഒരു ടേം വേണമെന്ന ആവശ്യം ഡി കെ ശിവകുമാർ ഉന്നയിക്കും
ബിജെപിയിൽ നിന്ന് തെരഞ്ഞെടുപ്പിന് തൊട്ടു മുൻപേ കോൺഗ്രസിൽ ചേർന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷട്ടർ ഹുബ്ലി – ദാർവാർഡ് സെൻട്രൽ മണ്ഡലത്തിൽ മുപ്പതിനായിരം വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥിയോട് തോറ്റു
ഉത്തരേന്ത്യൻ മാതൃകയിലുള്ള ബി.ജെ.പി ഹിന്ദുത്വ രാഷ്ട്രീയ തന്ത്രങ്ങൾ കർണാടകയിൽ ഫലം കണ്ടില്ല. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും സ്ത്രീകൾക്ക് അലവൻസ് തുടങ്ങി പാചകവാതക സിലിണ്ടർ തൊഴുതു കൊണ്ടുള്ള കോൺഗ്രസ് പ്രചാരണവും ഫലം കണ്ടു
കൊച്ചി: കര്‍ണാടകത്തില്‍ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസിന്റെ ചരിത്രവിജയത്തില്‍ മുഖ്യപങ്കാളിയായ ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. തര്‍ക്കങ്ങളില്ലാതെ മുഖ്യമന്ത്രി തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടും. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചുവന്ന എം.എല്‍.എമാരില്‍ സിദ്ദരാമയ്യയെ പിന്തുണക്കുന്നവരാണ് അധികവും. അതേസമയം തെരഞ്ഞെടുപ്പില്‍ കാര്യമായി സഹായിച്ച വൊക്കലിംഗ സമുദായത്തെയും കോണ്‍ഗ്രസ് പരിഗണിക്കും. ഈ സമുദായത്തില്‍ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രിയാക്കും.
കര്‍ണാടകത്തില്‍ ജയിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളോടും ഉടന്‍ ബെംഗളൂരുവില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിദ്ദരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകന്‍ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കര്‍ണാടകത്തില്‍ വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ 137 സീറ്റിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ബി.ജെ.പി 63 സീറ്റിലേക്ക് താഴ്ന്നു. ജെ,ഡി,എസിന് വെറും 20 സീറ്റ് മാത്രം.
അതേസമയം ബി.ജെ.പി ക്യാംപില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്. തോല്‍വി സമ്മതിച്ച മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്നും പറഞ്ഞു. കര്‍ണാടകത്തില്‍ തോല്‍വിയുടെ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കാരണം മോദിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിന് ഉണ്ടായത്. മൈസൂര്‍ മേഖലയില്‍ മാത്രം ആകെയുള്ള 61 സീറ്റില്‍ 35 ഉം കോണ്‍ഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കര്‍ണാടകയില്‍ 25 ല്‍ 16 സീറ്റും ഹൈദരാബാദ് കര്‍ണാടകയില്‍ 41 ല്‍ 23 സീറ്റും കോണ്‍ഗ്രസ് നേടി. വടക്കന്‍ കര്‍ണാടകയില്‍ അന്‍പതില്‍ 32 സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചു. തീര മേഖലയും ബംഗളൂരുവും ആണ് ബി.ജെ.പിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റില്‍ 29 എണ്ണം ബി.ജെ.പി നേടി. ന്യൂനപക്ഷ മേഖലകളില്‍ മിക്കയിടത്തും കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.
തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും വന്‍ തിരിച്ചടി കിട്ടി. വന്‍ വിജയ പ്രതീക്ഷയോടെ മത്സരിച്ച ബാഗേപ്പള്ളിയില്‍ സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വട്ടവും മണ്ഡലത്തില്‍ മൂന്നാമതായിരുന്ന സി.പി.എമ്മിന് ഇത്തവണ ജെ.ഡി.എസ് പിന്തുണയായിരുന്നു പ്രതീക്ഷ. കെ.ജി.എഫ് എന്നറിയപ്പെടുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് മണ്ഡലത്തില്‍ സി.പി.ഐയും സി.പി.എമ്മും നേര്‍ക്കുനേര്‍ മത്സരിച്ചപ്പോള്‍ ആറാമതായാണ് ഇപ്പോള്‍ സി.പി.എമ്മുള്ളത്.
ബാഗേപ്പള്ളിയില്‍ കെ,ആര്‍ പുരത്തും കെ,ജി,എഫിലും ഗുല്‍ബര്‍ഗ റൂറലിലുമാണ് സി.പി.എം ഇത്തവണ മത്സരിച്ചത്. ബാഗേപ്പള്ളിയില്‍ 15 സീറ്റില്‍ മത്സരിച്ച സി.പി.എമ്മിന് ആകെ 15-ാം റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 1,8000 വോട്ട് പോലും നേടാനായില്ല. ആകെ 11 ശതമാനം വോട്ടാണ് ഈ മണ്ഡലത്തില്‍ സി.പി.എമ്മിന്റെ സമ്പാദ്യം. 28 റൗണ്ട് വോട്ടെണ്ണിയ കെആര്‍ പുരം മണ്ഡലത്തില്‍ സി.പി.എമ്മിന് ആകെ കിട്ടിയത് 1123 വോട്ടാണ്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ സി.പി.എമ്മും സ്ഥാനാര്‍ത്ഥിക്ക് 16ാം റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ കിട്ടിയത് വെറും ആയിരം വോട്ടാണ്. ഇവിടെ സി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 881 വോട്ടാണ്.
ഗുല്‍ബര്‍ഗ റൂറല്‍ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥി തങ്കരാജിന് 16 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ആകെ ലഭിച്ചത് 722 വോട്ടാണ്. ഈ നാല് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സി.പി.എം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടത്.
കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വലിയനിലയില്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ വന്‍തോതിലുള്ള പ്രചാരണപരിപാടികളായിരുന്നു സിപിഎം നടത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ 2022-ല്‍ ബഹുജനറാലി അടക്കം നടത്തിയിരുന്നു. വന്‍ ജനപങ്കാളിത്തമുണ്ടായിരുന്ന റാലിയില്‍ കര്‍ണാടകയിലെ ന്യൂനപക്ഷവിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പിണറായി ശക്തമായ ഭാഷയില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.