തൃശ്ശൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്യാപകമായി പരിശോധന നടത്തി. നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ രാവിലെ 6 മണിമുതല്‍ 10 മണിവരെ നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.
റോയല്‍, പാര്‍ക്ക്, സെൻ്റ് തോമസ് കോളേജ് റോഡിലെ കുക്ക് ഡോർ, ചുരുട്ടി ടീ സ്റ്റാൾ, ചെമ്പോട്ടിൽ ലൈനിലെ വിഘ്‌നേശ്വര, ഫ്രൂട്ട്സ് ഹോട്ടൽ, സ്വാദ് സദൻ കൊക്കാലെ എന്നിവിടങ്ങളില്‍ നിന്നാണ് കേടായ ചിക്കന്‍, ബീഫ്, ബിരിയാണി, കേടായ മുട്ട, പൊറോട്ട, ചപ്പാത്തി അച്ചാറുകൾ എന്നിവ പിടികൂടിയത്.
തൃശൂരില്‍ ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ .ഇന്നലെ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും. തൃശൂര്‍ കയ്പമംഗലം പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് കഴിഞ്ഞ ദിവസം വയോധിക മരണപ്പെട്ടിരുന്നു.