തൃശ്ശൂര്‍: ശക്തമായ മഴയില്‍ നഗരത്തിലെ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളക്കെട്ട്. മുന്‍വശത്തുനിന്നും, പിറകില്‍ നിന്നും വെള്ളം കയറി. മുന്‍വശത്തെ കാന ഉയര്‍ത്തിയെങ്കിലും താഴ്ന്ന ഭാഗത്തു കൂടി വെള്ളം നിറഞ്ഞുകവിഞ്ഞ് ആശുപത്രിക്കുള്ളിലേക്ക് കയറി. രോഗികളെ മാറ്റി. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി.
കഴിഞ്ഞയാഴ്ചയും ശക്തമായ മഴയില്‍ അശ്വിനി ആശുപത്രിയില്‍ വെള്ളം കയറി വന്‍നാശനഷ്ടം വരുത്തിയിരുന്നു. സി.ടി സ്കാനറും, ഐ.സി.യുവിലെ വിലയേറിയ ഉപകരണങ്ങളും നാശമായി. വെള്ളക്കെട്ട് മൂലം 4 കോടിയുടെ നഷ്ടം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
അശ്വിനി ആശുപത്രിക്ക് പിറകിലെ വീടുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.