തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഞെട്ടിച്ച് കൂട്ടക്കൊല. കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. വെഞ്ഞാറമൂട് പേരുമല സ്വദേശി സ്വദേശിയായ അഫാന്‍ (23) ആണ് പ്രതി. പേരുമല, എസ്.എന്‍ പുരം കുനന്‍വേങ്ങ, പാങ്ങോട് എന്നിവിടങ്ങളിലാണ് പ്രതി കൊലപാതകം നടത്തിയിട്ടുള്ളത്. അഞ്ച് പേരുടെ മരണം പോലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ ഉമ്മ ഷമിന ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സല്‍മാ ബീവി, അഹസാന്‍, ലത്തീഫ്, ഷാഹിദ, ഫര്‍സാന എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ സഹോദരനായ അഹസാന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പെരുമലയില്‍ പ്രതിയുടെ സഹോദരന്‍ അഹസാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, എന്നിവരെയാണ് കൊലപ്പെടുത്തിയത്. പ്രതിയുടെ ഉമ്മ ഷമീനയെയും ആക്രമിച്ചു. അവര്‍ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
കൂനന്‍വേങ്ങയില്‍ പിതൃസഹോദരനായ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തി. പാങ്ങോട് പിതൃസഹോദരി സല്‍മാബീവിയെയും കൊലപ്പെടുത്തി. രാവിലെ തന്നെ പ്രതി കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടു. വൈകീട്ട് പേരുമലയില്‍ കൊലപാതകം നടത്തിയ പ്രതി ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടു.
സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതക കാരണമായതെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കി പലരില്‍ നിന്നും വന്‍ തുക കടം വാങ്ങിയെന്നും പ്രതി പറയുന്നു. പ്രതി വിഷം കഴിച്ചതായും പോലീസ് പറയുന്നു.