തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ നടന്ന സെമിഫൈനലായ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍കുതിപ്പ്. 6 കോര്റേഷനുകളില് 4 എണ്ണത്തില്‍ യുഡിഎഫ് മുന്നിലാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎയ്ക്കാണ് മേല്‍ക്കൈ. 14 ജില്ലാ പഞ്ചായത്തുകളില്‍ 8 എണ്ണത്തിലും, മുനിസിപ്പാലിറ്റികളില്‍ 55 എണ്ണത്തിലും, ബ്ലോക്ക് പഞ്ചായത്തില്‍ 76 എണ്ണത്തിലും യുഡിഎഫ് മുന്നിലാണ്. ഗ്രാമപഞ്ചായത്തിലും നേരിയ ലീഡ് യുഡിഎഫിനുണ്ട്. 2020-ല്‍ 5 കോര്‍പറേഷനുകളില്‍ എല്‍ഡിഎഫിനായിരുന്നു ഭരണം. എറണാകുളം കോര്പറേഷന് മാത്രമായിരുന്നു യുഡിഎഫ് ഭരിച്ചത്.
ഇത്തവണ കോഴിക്കോട് കോര്‍പറേഷനില്‍ മാത്രമാണ് എല്ഡിഎഫ്്് സ്ഥിതി മെച്ചപ്പെടുത്തിയത്. തൃശൂര്‍ ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലും, ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഇത്തവണയും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍.
തദ്ദേശതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നേട്ടം, ഇടതിന് തിരിച്ചടി






