Newsskerala

കൃഷ്ണമോഹന്റെ വിജയം മധുരമായ പകരം വീട്ടൽ.

തൃശൂർ : കെപിസിസി സെക്രട്ടറിയും, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജോണ്‍ ഡാനിയലിന്റെ തോല്‍വി കോണ്‍ഗ്രസിന് തിരിച്ചടിയായി. കെപിസിസി സെക്രട്ടറിയായ എ.പ്രസാദ് വിജയിച്ചു. യുഡിഎഫ് ഭരണം നേടിയാല്‍ ഡെപ്യൂട്ടി മേയറായി ജോണ്‍ ഡാനിയലിനെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പാട്ടുരായ്ക്കല്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.വി.കൃഷ്ണമോഹന്‍ 98 വോട്ടിനാണ് ഡാനിയലിനെ അട്ടിമറിച്ചത്. കഴിഞ്ഞ തവണയും പാട്ടുരായ്ക്കല്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായിരുന്നു വിജയം. കഴിഞ്ഞ തവണ കിഴക്കുംപാട്ടുകരയില്‍ നിന്ന് ഡാനിയല്‍ വിജയിച്ചു. 2015-ല്‍ പാട്ടുരായ്ക്കല്‍ നിലവില്‍ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണമോഹനെയാണ് ഡാനിയല്‍ പരാജയപ്പെടുത്തിയത്. ഇത്തവണത്തെ കൃഷ്ണമോഹന്റെ വിജയം മധുരമായ പകരംവീട്ടലായി.

Leave a Comment

Your email address will not be published. Required fields are marked *