തൃശൂര്‍: സര്‍ക്കാര്‍ സംവിധാനത്തിലുള്ള കേരള ചിക്കന്‍ വില കുറച്ച് വില്‍ക്കുന്നത് മൂലം കേരളത്തിലെ ചില്ലറ കോഴിക്കച്ചവടക്കാര്‍ വന്‍ പ്രതിസന്ധിയിലെന്ന്് പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡണ്ട് ബിന്നി ഇമ്മട്ടി, സംസ്ഥാന സെക്രട്ടറി ടി.എസ്.പ്രമോദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരള ചിക്കന്‍ ഒഴികെയുള്ള കോഴിയിറച്ചികളെല്ലാം ഹോര്‍മോണും, ആന്റിബയോട്ടിക്കും അടങ്ങിയതാണെന്ന പരസ്യവും വാര്‍ത്തകളും സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്നത്് ലക്ഷക്കണക്കിന് കോഴിക്കച്ചവടക്കാര്‍ക്ക്് തിരിച്ചടിയായെന്നും സമിതി ചൂണ്ടിക്കാട്ടി.
ചിക്കന് വില നിശ്ചയിക്കുന്നത് തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണ്. എന്നാല്‍ കേരള ചിക്കന്‍ ഈ റേറ്റില്‍ നിന്നും 14 രൂപ കുറച്ചാണ് വില്‍ക്കുന്നത്. ഇത് ഇനിയും തുടര്‍ന്നാല്‍ കര്‍ഷകരെല്ലാം കോഴി വളര്‍ത്തല്‍ നിര്‍ത്തേണ്ടി വരും.
കേരള ചിക്കന് സര്‍ക്കാര്‍ 60 കോടി സബ്സിഡി നല്‍കുന്നുണ്ട്. എന്നാല്‍ മറ്റ് കോഴി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ യാതൊരു ആനുകൂല്യങ്ങളും നല്‍കുന്നില്ല.
ഒരു കിലോ കോഴിയിറച്ചി ഉത്പാദിപ്പിക്കാന്‍ ഏകദേശം 97 രൂപ ചിലവുണ്ട്. 1.75കിലോ ഗ്രാം തീറ്റ നല്‍കണം. ഇപ്പോള്‍ 10 രൂപയില്‍ കൂടുതല്‍ നഷ്ടത്തിലാണ് കോഴിയിറച്ചി വില്‍ക്കുന്നതെന്നും സമിതി ചൂണ്ടിക്കാട്ടി.
ആഴ്ചയില്‍ ഒരു കോടി കിലോ കോഴിയിറച്ചിയാണ് മലയാളി കഴിയ്ക്കുന്നത്. ഇതില്‍ 75 ശതമാനവും കേരളത്തില്‍ ഉത്്പാദിപ്പിക്കുന്നു. പ്രതിമാസം ഒന്നേമുക്കാല്‍ കോടിയോളം കോഴിക്കുഞ്ഞുങ്ങളെ കേരളത്തില്‍ കര്‍ഷകര്‍ വളര്‍ത്തുന്നു. മാസം അഞ്ച് ലക്ഷത്തി പതിനായിരം കോഴികളെ മാത്രമാണ് കേരള ചിക്കന്‍ വഴി വില്‍ക്കുന്നതെന്നും സമിതി ഭാരവാഹികള്‍ വിശദീകരിച്ചു.
കേരളത്തിലെ ഇറച്ചിക്കോഴി മേഖലയ്ക്ക് സുസ്ഥിര പാക്കേജ് അനുവദിക്കണം.
,കോഴിയിറച്ചി, മുട്ട എന്നിവയ്ക്കു തറവില ഏര്‍പ്പെടുത്തുക തുടങ്ങി 16 ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി കെ.രാജന്‍, കൃഷി മന്ത്രി എ.പ്രസാദ് എന്നിവര്‍ക്ക് നല്‍കുമെന്നും സമിതി അറിയിച്ചു.
പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അജിത്.കെ.പോള്‍, ഷാജു സെബാസ്റ്റിയന്‍, സംസ്ഥാന കമ്മിറ്റിയംഗം ജോസ് പന്തല്ലൂക്കാരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
Photo Credit: Newss Kerala