തൃശൂർ: ഇരിങ്ങാലക്കുടയിൽ അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടി. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ആരംഭിച്ച ബില്യൺ ബീസ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിൽ ആകെ 100 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമികവിവരം. സ്ഥാപനത്തിനെതിരെ നിരവധി പരാതികളും പോലീസിന് ലഭിച്ചു. ട്രേഡിംഗിലൂടെ അമിതമായ പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് വലിയ സാമ്പത്തിക നി ക്ഷേപം സ്വീകരിക്കുകയായിരുന്നു ബില്യൺ ബീസ് എന്ന സ്ഥാപനം. 2020 മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. സ്ഥാപന ഉടമ വിപിൻ ആയിരുന്നു ഈ നിക്ഷേപ സമാഹരണം നടത്തിയത് വാഗ്ദാനത്തിൽ വിണ നിരവധി പേർ നിക്ഷേപം നടത്തിയത് . പലിശ ലഭിച്ചവർ വീണ്ടും ഇരു സ്ഥാപനത്തിൽത്തന്നെ നിക്ഷേപം നടത്തി രണ്ടു കോടിയോളം രൂപ നിക്ഷേപം നടത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു .എന്നാൽ പിന്നീട് ഇത് മുടങ്ങുകയായിരുന്നു. നിലവിൽ 12 പേരാണ് ഇരിങ്ങാലക്കുടയിൽ മാത്രം സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത് . 2024 ഡിസംബറിലാണ് ആദ്യ പരാതി ഇരിഞ്ഞാലക്കുട പോലീസിന് ലഭിച്ചത്. ഇതിൽ പോലീസ് കേടസെടുത്തു ഒരുകോടി 3 ലക്ഷം രൂപ നിക്ഷേപിച്ച ആളുടെ പരാതിയിലാണ് പോലീസ് ആദ്യം കേസെടുത്തത്.
10 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം മുപ്പതിനായിരം രൂപ ലാഭവിഹിതം തരാം എന്നും, ട്രേഡിംഗിൽ പണം നിക്ഷോപിച്ചാൽ ലാഭവിഹിതം നൽകാം എന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രതികളുടെ അക്കൗണ്ടുകൾ വഴിയായിരുന്നു പണം സ്വീകരിച്ചിരുന്നത്. സ്ഥാപന ഉടമകൾ ദുബൈയിലേക്ക് മുങ്ങിയതായി നിക്ഷേപകർ പറയുന്നു. ഇരിങ്ങാലക്കുടയിൽ ആരംഭിച്ച തട്ടിച്ച് പിന്നീട് കേരളത്തിൻ്റെ പല ഭാഗങ്ങളിലേ ക്കും വ്യാപിക്കുകയായിരുന്നു. കേരളത്തിൻ്റെ പുറത്തും ദുബായിലുമുൾപ്പെടെ ഈ സ്ഥാപനത്തിന് ശാഖകൾ ഉണ്ട്. ദുബായിലും നിരവധി പേർ ഇതേ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. സ്ഥാപന ഉടമകളായ നടവരമ്പ് സ്വദേശി ബിബിൻ, ഭാര്യ ജയ്ന, ബിബിൻ്റെ സഹോദരൻ സുബിൻ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.