തൃശൂര്‍: തിരുഹൃദയ റോമന്‍ കാത്തലിക്ക് ദേവാലയം വേറിട്ടൊരു തിരുനാളാഘോഷത്തിന് വേദിയായി. വി.അന്തോണീസ് പുണ്യാളന്റെ 829-ാം ജന്മദിനത്തിന് മുറിച്ചത് 101 അടി നീളത്തിലുള്ള കേക്ക്.
റവ.മോണ്‍ റോക്കി റോബിന് കളത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ 829 കിലോയുള്ള കേക്ക് ആശീര്‍വദിച്ചു. ലില്ലി പൂക്കള്‍ അര്‍പ്പിച്ച് അനുഗ്രഹം തേടാനെത്തിയ നൂറുകണക്കിന് വിശ്വാസികള്‍ക്ക് പിറന്നാള്‍ മധുരമായി കേക്ക് നല്കി.
–