Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

രണ്ടായിരം രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു

കൊച്ചി: 2016ലെ 500 ന്റെയും 1000 ത്തിന്റേയും നോട്ട് നിരോധനത്തിനുശേഷം നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ . 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് റിസർവ്ബാങ്ക് ഉത്തരവിറക്കി.

നിലവിലുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ മാറ്റിയെടുക്കാം. ഒരുതവണ 20,000 രൂപ മാത്രമേ രണ്ടായിരത്തിന്റെ നോട്ടുകൾ ആയി ബാങ്കുകളിൽ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. നോട്ടുകൾ മാറിയെടുക്കാൻ റിസർവ് ബാങ്കിൻറെ 19 ശാഖകളിലും സംവിധാനം ഒരുക്കും. ബാങ്കുകളിലൂടെ 2000 രൂപയുടെ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തിവയ്ക്കാനും റിസർവ് ബാങ്ക് മറ്റുള്ള ബാങ്കുകൾക്ക് നിർദ്ദേശം നൽകി.

നിലവിലുള്ള 2000 ത്തിന്റെ നോട്ടുകൾ ഇപ്പോൾ ഉപയോഗിക്കുന്നതിന് തടസ്സമില്ല
2016ലെ നോട്ട് നിരോധന സമയത്ത് 17 ലക്ഷം കോടി രൂപയാണ് കറൻസിയായി രാജ്യത്ത് വിനിമയത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 33 ലക്ഷം കോടി രൂപ കറൻസിയായി ഇപ്പോൾ വിനിമയത്തിലുണ്ട് എന്നാണ് കണക്ക്. മെയ് 23 മുതൽ ബാങ്കുകളിൽ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാം.

റിസർവ് ബാങ്കിൻറെ ക്ലീൻ നോട്ട് പോളിസി പ്രകാരമാണ് നോട്ടുകൾ പിൻവലിക്കുന്നത് എന്നും 2017 വരെ അച്ചടിച്ച രണ്ടായിരത്തിന്റെ നോട്ടുകളാണ് ഇപ്പോൾ വിനിമയത്തിൽ ഉള്ളത് എന്നുമാണ് ഉത്തരവിൽ പറയുന്നത്. നോട്ടുകൾ അച്ചടിച്ച വർഷം മുതൽ 4-5 വർഷങ്ങൾ ഉപയോഗിക്കാം എന്നാണ് നയം. രണ്ടായിരത്തിന്റെ അച്ചടിച്ച നോട്ടുകളിൽ 11% നോട്ടുകൾ മാത്രമേ ഇപ്പോൾ വിനിമയത്തിൽ ഉള്ളൂ എന്നാണ് കണക്ക്. മൂന്ന് ലക്ഷം കോടി രൂപയ്ക്ക് മുകളിൽ ഇപ്പോൾ രണ്ടായിരത്തിന്റെ നോട്ടുകൾ വിനിമയത്തിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *