എന്നാൽ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രി രേഖകൾ ചോദിച്ച അംഗനവാടി ജീവനക്കാർക്ക് ഷംന അവ നൽകിയിരുന്നില്ല. ആയതിനാൽ അംഗനവാടി ജീവനക്കാരും ഷംനയെ നിരീക്ഷിച്ചിരുന്നു
കൊച്ചി: പൊള്ളാച്ചി കുമാരൻ നഗർ നിവാസികളായ യൂനീസിന്റെയും ദിവ്യയുടെയും കുഞ്ഞിനെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് പാലക്കാട് കൊടുവായൂർ സ്വദേശിനിയായ സ്ത്രീ തട്ടിയെടുത്തു.
കുട്ടികളില്ലാത്ത ഷംന നവജാത ശിശുവിനെ ഇന്നലെ രാവിലെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുവന്നത്.
സിസിടിവി പരിശോധിച്ച് പൊള്ളാച്ചി പോലീസിന് ഷംനയും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയും കുഞ്ഞിനെ എടുത്തുകൊണ്ട് ആദ്യം കോയമ്പത്തൂരും പിന്നീട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലും എത്തിയതായി കണ്ടെത്തി.
പൊള്ളാച്ചി – പാലക്കാട് പോലീസ് സംയുക്തമായാണ് അന്വേഷണം നടത്തി കുഞ്ഞിനെ വീണ്ടെടുത്തത്.
താൻ ഗർഭിണിയാണെന്ന് ഭർത്താവ് മണികണ്ഠനോട് അദ്ദേഹത്തിൻറെ വീട്ടുകാരെയും പ്രദേശത്തെ അംഗനവാടി ജീവനക്കാരെയും ഷംന ധരിപ്പിച്ചിരുന്നു.
എന്നാൽ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രി രേഖകൾ ചോദിച്ച അംഗനവാടി ജീവനക്കാർക്ക് ഷംന അവ നൽകിയിരുന്നില്ല. ആയതിനാൽ അംഗനവാടി ജീവനക്കാരും ഷംനയെ നിരീക്ഷിച്ചിരുന്നു.
പ്രസവിച്ചു എന്ന് അറിയിച്ചെങ്കിലും കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് മണികണ്ഠനോടും മറ്റു പറഞ്ഞിരുന്നത്. കുഞ്ഞിനെ കാണിച്ചു തന്നില്ല എന്ന പരാതി മണികണ്ഠനും പോലീസ് നൽകിയിരുന്നു. ഇതാണ് കുട്ടിയെ തട്ടിയെടുക്കാൻ ഷംനയെ പ്രേരിപ്പിച്ചത്.
കുഞ്ഞിനെ പൊള്ളാച്ചി പോലീസ് വീണ്ടെടുത്ത് ബന്ധുക്കൾക്ക് കൈമാറി.
ഷംനയെ പോലീസ് അറസ്റ്റ് ചെയ്തു.