തൃശൂർ : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ 21.02.2025 തിയ്യതി 11.00 മണിയ്ക്ക് ഐസ്ക്രീം വാങ്ങിക്കൊടുത്ത് പ്രതിയുടെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ മേത്തല സ്വദേശിയായ വിനോദ് 70 വയസ്സ് എന്നയാളിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഐസ്ക്രീം വാങ്ങി പ്രതിയുടെ സ്ക്കൂട്ടറില്‍ കയറ്റി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്നുള്ള ആണ്‍കുട്ടിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെപ്പറ്റി അന്വേഷണം നടത്തി വരവെയാണ് കൊടുങ്ങല്ലൂർ നിന്നും പ്രതിയെ പിടികൂടിയത്.