തൃശൂര്‍: വിഷു ആഘോഷിക്കാനും, കൈനീട്ടവും വിഷുക്കോടിയും നല്‍കാനും നടന് സുരേഷ് ഗോപി നാളെ തൃശൂരില്‍ എത്തുന്നു. 11,12,13 തീയതികളില്‍ ജില്ലയില്‍ വിവിധ ചടങ്ങുകളില്‍ സുരേഷ് ഗോപി പങ്കെടുക്കും.നാളെ വൈകീട്ട് അഞ്ചിന് തിരുവമ്പാടി കൗസ്തുഭം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാകലാകാരന്മാര്ക്ക് സുരേഷ് ഗോപി വിഷുക്കോടിയം കൈനീട്ടവും നല്‍കും.എപ്രില്‍ 12ന് നാട്ടിക ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ വിഷുകൈനീട്ടവും
വിഷുക്കോടിയും വിതരണം ചെയ്യും.മത്സ്യത്തൊഴിലാളികള്‍ക്കാണ് വിഷുകൈനീട്ടം സമ്മാനിക്കുക. വാടാനപ്പള്ളി ഗണേശമംഗലത്തെ ഗണേശ ക്ഷേത്രത്തിലെ ചടങ്ങിലും സുരേഷ് ഗോപി പങ്കെടുക്കും. 101 അമ്മമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കും. ഏപ്രില്‍ 13 നാണ് പരിപാടി. ഗണേശമംഗലം ശ്രീഗണപതി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തോട് അനുബന്ധിച്ച് ചെമ്പോലയും സമര്‍പ്പിക്കും