കൊച്ചി: കേരളത്തിലെ വന്ദേ ഭാരത എക്സ്പ്രസ് 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും. തിരഞ്ഞെടുത്ത 25 യാത്രക്കാർ ആദ്യ യാത്രയിൽ പ്രധാനമന്ത്രിയുമൊത്ത് സഞ്ചരിക്കും. യാത്രക്കാരുമായി മോദി ട്രെയിനിൽ സംവദിക്കും. ട്രെയിൻ രാവിലെ 5. 10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും ഉച്ചക്ക് 12.30 ന് കണ്ണൂരിലെത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി ക്ലാസ് കമ്പാർട്ട്മെന്റുകൾ ഉണ്ടാകും. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കമ്പാർട്ട്മെന്റുകൾ ഉണ്ടാവും. കൂടാതെ 44 സീറ്റ് വീതമുള്ള ഓരോ കമ്പാർട്ട്മെൻറ് വീതം മുൻപിലും പിന്നിലും ഉണ്ടാകും. എക്കോണമി ക്ലാസിന് ഭക്ഷണം സഹിതം 1400 രൂപ. എക്സിക്യൂട്ടീവ് ക്ലാസ് ഭക്ഷണം സഹിതം 2400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ .