തൃശൂര്‍: തിരുവില്വാമലയില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിരുവില്വാമല പുനര്‍ജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യശ്രീ.
ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടക്കുന്നത്. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉഗ്രശബ്ദത്തോടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റാണ് മരണം.
തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്തുവീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകള്‍ ആദിത്യശ്രീ
പഴയന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിനുള്ളില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു.
പൊട്ടിത്തെറിച്ച മൊബൈല്‍ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡി. കോളേജിലേക്ക് മാറ്റി.
വീട്ടിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്. പോലീസും ഫോറൻസിക് വിദഗ്ധരും ഈ ഒരു സാധ്യത കൂടി.