കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഡിവിഷനായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി (എൽ എം എം) 2023-ൽ നമ്പർ 1 ഇലക്ട്രിക് 3 വീലർ നിർമ്മാതാവ് സ്ഥാനത്തേക്ക്. ഈ കാലയളവിൽ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി 36816 ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റഴിച്ച് 14.6 % വിപണി വിഹിതം നേടി. ഇത് 2022 സാമ്പത്തിക വർഷത്തിലെ 17 522 യൂണിറ്റുകളുടെ വിൽപ്പനയിൽ നിന്നും 7.6% വിപണി വിഹിതത്തോടെ ഉയർന്നു. ഇന്ത്യയിലുടനീളമുള്ള വ്യാപകമായ 1150 ടച്ച് പോയിന്റുകളും 10,000+ ചാർജിംഗ് സ്റ്റേഷനുകളും മഹീന്ദ്രയുടെ വിശ്വാസ്യതയും മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ഒന്നാം സ്ഥാനത്തേക്ക് എത്തിക്കാനും സഹായിച്ചു.
2023-ൽ,മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി പവർ-പാക്ക്ഡ് ത്രീ വീലറായ സോർ ഗ്രാൻഡ് ലോഞ്ച് ചെയ്തു, ഇത് ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ 23 000-ത്തിലധികം ഓർഡറുകൾ നേടാനും കഴിഞ്ഞു. സോർ ഗ്രാൻഡിന് പുറമെ ഇലക്ട്രിക് പോർട്ട്ഫോളിയോയിൽ ട്രിയോ ശ്രേണിയിലുള്ള വാഹനങ്ങളും അൽഫാ – മിനി & കാർഗോ എന്നിവയും ഉൾപ്പെടുന്നു.