കെ.സുധാകരന്റെ അറസ്റ്റിനായി വലയൊരുക്കി ക്രൈംബ്രാഞ്ച്
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ അറസ്റ്റ്് ചെയ്യാന്‍ നീക്കം. സുധാകരന് മോന്‍സന്‍ 10 ലക്ഷം നല്‍കിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മോന്‍സന്‍ മാവുങ്കല്‍ 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി ഷമീര്‍, യാക്കൂബ്, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോന്‍, തൃശ്ശൂര്‍ സ്വദേശി അനൂപ് അഹമ്മദ് എന്നിവരാണ് പരാതി നല്‍കിയത്. 25 ലക്ഷം രൂപ മോന്‍സന് കൈമാറുമ്പോള്‍ സുധാകരന്‍ എംപി മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. മോന്‍സന്‍ സുധാകരന് 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടതായി മോന്‍സന്റെ ഡ്രൈവര്‍ അജിത്ത്, ജീവനക്കാരായ ജെയ്‌സണ്‍, ജോഷി എന്നിവര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.
മോന്‍സനൊപ്പമുള്ള സുധാകരന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനാല്‍ പരാതിക്കാരിലൊരാളായ യാക്കൂബ് ഹൈക്കോടതിയെ സമീപിച്ചത്.
എഫ്ഐആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് സുധാകരന്‍ ഹൈക്കോടതിയിലേക്ക്
പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഹൈക്കോടതിയിലേക്ക്. ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ ഇന്ന്് ഹര്‍ജി സമര്‍പ്പിക്കും. തിങ്കളാഴ്ചയാണ് വഞ്ചനാക്കുറ്റം ചുമത്തി കേസില്‍ സുധാകരനെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത്.
നാളെ കളമശ്ശേരി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുധാകരന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. തന്റെ കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് സുധാകരന്‍ കോടതിയില്‍ ആവശ്യപ്പെടും.
എഫ്.ഐ.ആറിന്റെ പകര്‍പ്പ് അന്വേഷണസംഘത്തോട് സുധാകരന്‍ ആവശ്യപ്പെടും. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പരാതിക്കാര്‍ മുഖ്യമന്ത്രിക്കുള്‍പ്പടെ ആദ്യം നല്‍കിയ പരാതിയില്‍ സുധാകരന്റെ പേരുണ്ടായിരുന്നില്ല.