പ്രസിദ്ധീകരണത്തിന്:
തൃശ്ശൂർ: നെൽകർഷകരുടെ സംഭരിച്ച വിലനല്കുക, താങ്ങുവില 35 രൂപയാക്കുക, മലയോര കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ജെ.ഡി.കർഷക കൂട്ടായ്മയായ കിസാൻ ജനത ജില്ലാ കമ്മിറ്റി ജില്ലാ കൃഷി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.
എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. സർക്കാരുകൾ കർഷകൻ്റെ രോദനം കാണുന്നില്ലായെന്നും എന്നും കർഷക സമൂഹം അവഗണനയിൽ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കർഷകന് വേണ്ടി പ്രസംഗിക്കുകയും കർഷകനെ സഹായിക്കാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ തിരിച്ചറിയണം. അദ്ദേഹം പറഞ്ഞു.
മലയോര കർഷകർ ആത്മഹത്യ മുനമ്പിൽ നിൽക്കുമ്പോൾ വനപാലകർ കരിനിയമങ്ങൾ ഉപയോഗിച്ച് കിരാത നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നു. കിസാൻ ജനത ജില്ലാ പ്രസിഡണ്ട് ജോർജ് വി.ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു.
കിസാൻ ജനതാ സംസ്ഥാന ജനറൽ സെക്രട്ടറി റഹിം വീട്ടി പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.
എൽ.ജെ.ഡി.നേതാക്കളായ അജി ഫ്രാൻസിസ്, വിൻസൻ്റ് പുത്തൂർ, പി.ഐ.സൈമൺ, റോബർട്ട് ഫ്രാൻസിസ്, സി.എം.ഷാജി, ബിജു ആട്ടോർ, മോഹനൻ അന്തിക്കാട്, പോൾ പുല്ലൻ, ഡേവീസ് കണ്ണംമ്പിളളി, ജനതാ പൗലോസ്, ടി.എൻ.മുകുന്ദൻ, ആൻ്റോ ഇമ്മിട്ടി, ഗോകുൽ വേതോടി,ടിപി.കേശവൻ, ഡേവീസ് താക്കോൽ ക്കാരൻ എന്നിവർ പ്രസംഗിച്ചു.
ജില്ലാ കൃഷി ഓഫീസിൻ്റെ മുമ്പിൽ ഈസ്റ്റ് പോലീസ് തടയുകയും തുടർന്ന് ധർണ നടത്തുകയും ചെയ്തു.