Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തകർന്ന റോഡുകളുടെ വിഷയം ഏറ്റെടുത്ത് സംഘടന; സർക്കാരിന് നിവേദനം നൽകും

തൃശ്ശൂർ: ജില്ലയിലെ പല പ്രധാനപ്പെട്ട റോഡുകളുടെയും അവസ്ഥപരിതാപകരമാണെന്നും റോഡപകടങ്ങൾക്ക് ഒരു പ്രധാന കാരണം തകർന്ന് കിടക്കുന്ന റോഡുകൾ ആണെന്നും സി.പി.എസ്.ജെ (സെൻറർ ഫോർ പ്രൊട്ടക്ഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ്) തൃശൂർ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു . ജില്ലാ പ്രസിഡന്റ് പി .സി .തോമസ് മാസ്റ്ററുടെ അധ്യക്ഷതയിൽ കൂടിയ യോഗം ദേശീയ വൈസ് ചെയർമാൻ ടി. കെ .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .അഡ്വ: സി.എ ജോജോ ,കെ എൻ .ദാനചന്ദ്രൻ ജ്യോതി രാമകൃഷ്ണൻ , പ്രേംജി സി.ബി എന്നിവർ പ്രസംഗിച്ചു .ജില്ലാ സെക്രട്ടറി പി. കെ .ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് എ .എൻ .ജി . ജെയ്ക്കോ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി .റോഡുകൾ എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് യോഗത്തിൽ ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *