തൃശൂര്‍: ഗള്‍ഫ് പ്രവാസികളുടെ കൂട്ടായ്മയായ പൂരം കലാ,സാംസ്‌കാരിക സംഘടനയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മഞ്ജീരധ്വനി നൃത്തോത്സവം നടത്തുന്നു. റീജിയണല്‍ തിയേറ്ററല്‍ സെപ്തംബര്‍ 27ന് വൈകീട്ട് 5.30ന് തുടങ്ങുന്ന നൃത്തോത്സവത്തില്‍ ഇന്ത്യയിലെ അമ്പതിലധികം നര്‍ത്തകര്‍ പങ്കെടുക്കും. ഭാരതീയനൃത്തങ്ങളുടെ സമന്വയമാണ് മഞ്ജീരധ്വനി നൃത്തോത്സവം.
പ്രശസ്ത ഒഡീസി നര്‍ത്തകിയും നൃത്തസംവിധായകയുമായ മധുലിത മൊഹപ്രതി നയിക്കുന്ന ഒഡീസി നൃത്തം, ശരണ്യ ജസ്ലിന്‍ നയിക്കുന്ന കഥക്, സൂഫി നൃത്തം, കേരളത്തില്‍ നിന്നും മോഹിനിയാട്ടം. തമിഴ്‌നാട്ടില്‍ നിന്നും ഭരതനാട്യം, ആന്ധ്ര പ്രദേശില്‍ നിന്നും കുച്ചിപ്പുടി, ഓന്‍ഗ്ര (പഞ്ചാബ്), റൂഫ് നൃത്തം ( കാശ്മീരി), ഗര്‍ഭ, ഡാണ്‍ഡിയ (ഗുജറാത്ത്), ഡോല്‍ കുനിത്യ ( കര്‍ണാടക), ലാവണി നൃത്തം (മഹാരാഷ്ട്ര) രാജസ്ഥാനി നൃത്തം, എന്നീ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും.
പ്രസിഡണ്ട് പാര്‍ത്ഥസാരഥി, ജനറല്‍ സെക്രട്ടറി മധുസൂദനന്‍, ട്രഷറര്‍ മൂത്തേടത്ത് സേതുമാധവന്‍, മഞ്ജീരധ്വനിയുടെ സ്‌പോണ്‍സര്‍ സപ്തവര്‍ണ്ണ
ബില്‍ഡേഴ്‌സിനെ പ്രതിനിധീകരിച്ച് ഫ്രാന്‍സി ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.