തൃശൂർ: പടിഞ്ഞാറെ കോട്ടയിലെ
‘മെസ’ ഹോട്ടലിൽ ആണ് തീ പിടിച്ചത്.
ഉച്ചതിരിഞ്ഞ് 4 മണിയോടെ ആയിരുന്നു സംഭവം. കറന്റ് പോയതിനാല്‍ ജനറേറ്ററിലാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്.ഇതിനിടെ ജനറേറ്ററില്‍ നിന്ന് തീ പടരുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം തീ കണ്ടത്. ഉടന്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്
2 യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്ത് മുക്കാല്‍ മണിക്കൂറോളം പണിപെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹോട്ടലിലെ മേശകളും കസേരകളുമുള്പ്പടെ തീ പിടുത്തത്തില്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ മുകളിലെ നിലയിയിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ വന്‍ തീ പിടുത്തം ഒഴിവായി.