തൃശൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തിന് 15 ആനകള്‍ പങ്കെടുത്തു. തെക്കേനട ശ്രീവത്സം അങ്കണത്തിലെ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ പ്രതിമയ്ക്ക് മുന്നില്‍ ആദ്യം ഗുരുവായൂര്‍ ദേവസ്വം ഇന്ദ്രസെന്‍ തുമ്പിക്കൈ ഉയര്‍ത്തി പ്രണാമങ്ങളര്‍പ്പിച്ചു. തുടര്‍ന്ന് മറ്റ് കൊമ്പന്‍മാരും ഗജരാജനെ വണങ്ങി.
രാവിലെ ഏഴിന് തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നുള്ള ഗജഘോഷയാത്ര ക്ഷേത്രനടയിലെത്തി കുളം പ്രദക്ഷിണം ചെയ്തു.
ക്ഷേത്രത്തിനകത്ത് രാവിലെ നടന്ന കാഴ്ച ശീവേലിക്ക് പെരുവനം കുട്ടന്‍മാരാര്‍ പ്രമാണിയായി. രാത്രി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് വിളക്കെഴുന്നള്ളിപ്പ്.