Newsskerala

ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ മുഴുവന്‍ പോലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി:  കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ മുഴുവന്‍ പോലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു. 2005 സെപ്തംബര്‍ 29നാണ് ഫോര്‍ട്ട്്് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിക്കെ മൃഗീയപീഡനത്തില്‍ ഉദയകുമാര്‍ മരിച്ചത്. അന്വേഷണത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരവീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി.   തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലാണ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഉരുട്ടിക്കൊല നടത്തിയത്. എഐസ്‌ഐയായിരുന്ന ജിതകുമാര്‍, സിപിഒ ശ്രീകുമാര്‍ എന്നിവര്‍ക്കാണ് സിബിഐ കോടതി വധശിക്ഷ നല്‍കിയിരുന്നത്. ശ്രീകുമാര്‍ രണ്ട് വര്‍ഷം മുന്‍പ് മരിച്ചു.

2018ലാണ് സിബിഐ കോടതി 2 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. ര നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 2005 സെപ്തംബര്‍ 29നാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. മോഷണം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. 4000 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഉദയകുമാറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ആറു പൊലീസുകാരായിരുന്നു കേസിലെ പ്രതികള്‍.

Leave a Comment

Your email address will not be published. Required fields are marked *