കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബി.ജെ.പി നേതാവും നടനുമായ സുരേഷ്‌ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചത്്് ദുരുദ്ദേശത്തോടെയല്ലെന്നും, അതുകൊണ്ട് കുറ്റകൃത്യത്തിന്റെ പരിധിയില്‍ പെടില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
കോഴിക്കോട് വെച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുമ്പോള്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചത്. കേസില്‍ നടക്കാവ് പോലീസ് സുരേഷ്‌ഗോപിയെ ചോദ്യം ചെയ്തിരുന്നു.