സീറോ മലബാർസഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മെത്രാപ്പോലീത്ത മാർ റാഫേൽ തട്ടിലിന് തൃശുർ പൗരാവലി സ്വീകരണം നൽകുന്നു. കെ. കരുണാകരൻ സ്‌മാരക ടൗൺഹാളിൽ അലങ്കരിച്ച വേദിയിൽ നാളെ വൈകീട്ട് 4 ന് പൗരസ്വീകരണ സമ്മേളനം തുടങ്ങും. ബഹു. റവന്യുമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പൗരസ്വീകരണ സംഘാടകസമിതി ചെയർമാൻ കൂടിയായ ആദരണീയനായ മേയർ എം.കെ. വർഗ്ഗീസ് അധ്യക്ഷത വഹിക്കും. നഗരത്തിൻ്റെ സ്നേഹോപഹാരം ബഹുമാന്യ മന്ത്രി കെ.രാധാകൃഷ്ണൻ സമർപ്പിക്കും. പൗരസ്വീകരണത്തിൻ്റെ അക്ഷര നൈവേദ്യമായി മംഗളപത്രം ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു സമർപ്പിക്കും. അതിരൂപതാധ്യക്ഷനും അഖിലേന്ത്യാ കത്തോലിക്ക മെത്രാൻ സമിതി (സി.ബി.സി.ഐ) അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത, കൽദായ സുറിയാനി സഭ അധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ്, കല്യാൺ ജ്വല്ലേഴ്‌സ് എം.ഡി. ടി. എസ്. കല്യാണരാമൻ, ടി.എൻ.പ്രതാപൻ എം.പി., ജില്ലാ പഞ്ചാത്ത് പ്രസിഡണ്ട് ശ്രീ.വി.എസ്. പ്രിൻസ്, തൃശൂർ ജില്ലാകളക്‌ടർ കൃഷ്‌ണതേജ ഐ.എ.എസ്., ബെസ്സ് ഗ്രൂപ്പ് ചെയർമാൻ ശ്രീ.പി.കെ.ജലീൽ, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, പ്രതിപക്ഷ നേതാവ് ശ്രീ. രാജൻ. ജെ.പല്ലൻ, ജനാബ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി (പ്രിൻസിപ്പൽ, അബാസ് കോളേജ്), സ്വാമി നന്ദാത്മജാ നന്ദ (പത്രാധിപർ, പ്രബുദ്ധകരളം മാസിക, ശ്രീരാമകൃഷ്ണാശ്രമം), ഡോ.എം.കെ. സുദർശൻ (പ്രസിഡണ്ട്, കൊച്ചിൻ ദേവസ്വം ബോർഡ്), ജി.രാജേഷ് (സെക്രട്ടറി, പാറമേക്കാവ് ദേവസ്വം), പത്മശ്രീ ഡോ.സുന്ദർമേ നോൻ (പ്രസിഡണ്ട്, തിരുവമ്പാടി ദേവസ്വം), സംഘാടകസമിതി വർ ക്കിംഗ് ചെയർമാൻ ടി. എസ്. പട്ടാഭിരാമൻ ജനറൽ കൺവീനർ സോളി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സി .ബി.സി.ഐ. പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട തൃശൂർ അതിരൂപതാദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് മെത്രാ പ്പോലീത്തയേയും തദവസരത്തിൽ ആദരിക്കും.
.
.