ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലായി 195 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് വീണ്ടും മത്സരിക്കും. വാരാണസിയില്‍ മോദി മൂന്നാം തവണയാണ് ജനവിധി തേടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കും. സര്‍ബാനന്ദ സോനോവാള്‍ ദിബ്രുഗഡില്‍ നിന്ന് ജനവിധി തേടും.
ശ്രീപദ് നായിക് നോര്‍ത്ത് ഗോവയില്‍ നിന്നും, കേന്ദ്രമന്ത്രി കിരണ്‍ റിജിജു അരുണാചല്‍ വെസ്റ്റില്‍ മത്സരിക്കും.
കേരളത്തില്‍ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
തൃശൂരില്‍ സുരേഷ്ഗോപിയും, ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും, പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും, തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും, ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി.മുരളീധരനും, കോഴിക്കോട് എം.ടി.രമേശും, പൊന്നാനിയില്‍ നിവേദിത സുബ്രഹ്മണ്യനും, വടകരയില്‍ പ്രഫുല്ല കൃഷ്ണനും, കാസര്‍കോട് എം.എല്‍.അശ്വതിയും, പാലക്കാട് സി.കൃഷ്ണകുമാറും മത്സരിക്കും. സി.രഘുനാഥ് കണ്ണൂരില്‍ മത്സരിക്കും. മലപ്പുറത്ത്്് ഡോ.അബ്്ദുള് സലാം സ്ഥാനാര്‍ത്ഥിയാകും. പത്തനംതിട്ടയില്‍ പി.സി.ജോര്‍ജിന് സീറ്റ് നല്‍കിയില്ല.
തമിഴ്നാട്ടിലെ പട്ടിക ഇന്ന് പ്രഖ്യാപിച്ചില്ല.
2 മുന്‍മുഖ്യമന്ത്രിമാരും, രണ്ട് കേന്ദ്രമന്ത്രിമാരും സ്ഥാനാര്‍ത്ഥികളാകും. 45 യുവാക്കള്‍ക്കും, 28 വനിതകള്‍ക്കും പട്ടികയില്‍ ഇടം നല്കി.