തൃശ്ശൂരില്‍ ബിജെപിയ്ക്ക് മൂന്നാം സ്ഥാനം മാത്രമെന്ന് കെ.മുരളീധരന്‍; മുരളീധരന്‍ നാളെ തൃശൂരിലെത്തും
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തൃശൂരില്‍ സിറ്റിംഗ് എം.പി ടി.എന്‍.പ്രതാപന് സീറ്റില്ല. പകരം വടകരയിലെ എം.പി കെ.മുരളീധരന്‍ മത്സരിക്കും. വടകരയില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലാണ ്സ്ഥാനാര്‍ത്ഥി. ആലപ്പുഴയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും, കണ്ണൂരില്‍ കെ.പി.സി.സി പ്രസിഡണ്ടും സിറ്റിംഗ് എം.പിയുമായ കെ.സുധാകരനും മത്സരിക്കും.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകും.. മറ്റു സീറ്റുകളില്‍ സിറ്റിംഗ് എം.പിമാര്‍ തന്നെ മത്സരിക്കും.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തിരുവനന്തപുരം-ശശി തരൂര്‍, ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ,് മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട-ആന്റോ ആന്റണി, ആലപ്പുഴ-കെ.സി വേണുഗോപാല്‍, എറണാകുളം-ഹൈബി ഈഡന്‍, ഇടുക്കി -ഡീന്‍ കുര്യാക്കോസ്, ചാലക്കുടി-ബെന്നി ബഹ്നാന്‍, പാലക്കാട് -വി. കെ ശ്രീകണ്ഠന്‍, ആലത്തൂര്‍ -രമ്യ ഹരിദാസ്, കോഴിക്കോട്- എം.കെ. രാഘവന്‍, കാസര്‍കോട് -രാജ്‌മോഹന്‍ ഉണ്ണിത്താന്‍
തൃശ്ശൂരില്‍ ബിജെപിയ്ക്ക് മൂന്നാം സ്ഥാനം മാത്രമെന്ന് കെ.മുരളീധരന്‍; മുരളീധരന്‍ നാളെ തൃശൂരിലെത്തും
യു.ഡ.ിഎഫിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരന്‍ നാളെ പ്രചാരണത്തിനായി തൃശൂരിലെത്തും. സിറ്റിംഗ് എം.പിയായ ടി.എന്‍.പ്രതാപനാണ് പ്രചാരണച്ചുമതല. മുരളീധരന് ആവേശകരമായ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് തൃശൂര്‍ ഡി.സി.സി. ചുവരെഴുത്തുകള്‍ രാവിലെ തന്നെ തുടങ്ങി. തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുക ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി പറഞ്ഞു.
തൃശൂരില്‍ മത്സരിക്കണമെന്ന പാര്‍ട്ടി ഏല്‍പിച്ച ദൗത്യം ഏറ്റെടുക്കുന്നു. ഇന്നലെയാണ് സീറ്റുമാറുന്നതിനെ കുറിച്ച് അറിഞ്ഞത്. നാളെ മുതല്‍ തൃശൂരില്‍ പ്രചാരണം തുടങ്ങും. നല്ല പോരാട്ടവും വിജയവും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. പാര്‍ട്ടി ഏല്‍പിച്ച ദൗത്യം ഏറ്റെടുക്കുന്നു. ബി.ജെ.പിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് ഞങ്ങളുടെ നയം. ഒരിടത്തും അവര്‍ രണ്ടാം സ്ഥാനത്തേക്ക് എത്തരുത്. കേരളത്തിലവര്‍ക്ക് നിലം തൊടാന്‍ കഴിയില്ല.
നേരത്തെ വട്ടിയൂര്‍ക്കാവില്‍ നിന്നും വടകരയിലെത്തി. പാര്‍ട്ടി ആവശ്യപ്പെട്ടതിനാലായിരുന്നു അത്. ഇനി തൃശൂരില്‍ മത്സരിക്കും. കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കാന്‍ സമ്മതിക്കില്ല. ബി.ജെ.പി വെല്ലുവിളിയേറ്റെടുക്കുകയെന്നതാണ് പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം. പത്മജയെ ബി.ജെ.പി മുന്നില്‍ നിര്‍ത്തിയാല്‍ അത്രയും പണി കുറയുമെന്നും മുരളീധരന്‍ പരിഹസിച്ചു.