തൃശൂര്‍: തൃശൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്‍ഡ് അംബാസഡറായ നടന്‍ ടൊവിനോ തോമസിന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചതിനെതിരെ സിപി..ഐക്ക് നോട്ടീസ് നല്‍കി.
തൃശൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖാണ് നോട്ടീസ് നല്‍കിയത്. വി.എസ്. സുനില്‍കുമാര്‍ തന്റെ ഫേയ്സ് ബുക്ക് അക്കൗണ്ടില്‍ ടൊവിനോക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഫേയ്സ് ബുക്കി ല്‍ ഫോട്ടോ വന്നതിനെ തുടര്‍ന്ന് താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്‍ഡ് അംബാസഡറാണെന്നും തന്റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ടൊവിനോ അറിയിച്ചിരുന്നു.
ടൊവിനോ തോമസിന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തി.