Newsskerala

പാര്‍ട്ടി ചിഹ്നം പോയാല്‍ പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരും എ. കെ ബാലന്‍  

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍  പാര്‍ട്ടി ചിഹ്നം നഷ്ടമാകുമെന്ന് സി.പി.എം കേന്ദ്രകമ്മറ്റിയംഗം എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു.  പാര്‍ട്ടി ചിഹ്നം പോയാല്‍ പിന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തരുന്ന ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരും.കോഴിക്കോട് നടന്ന കെ.എസ്.എഫ്.ഇ ഒഫീസേഴ്‌സ് യൂണിയന്‍ ശില്‍പശാലയിലായിരുന്നു ബാലന്റെ പ്രതികരണം.
നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടം ആകും. അപ്പോള്‍ ചിഹ്നവും പോകും. ആ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്നും എ.കെ. ബാലന്‍ പറഞ്ഞു. 

Leave a Comment

Your email address will not be published. Required fields are marked *