തൃശൂര്‍: കത്തുന്ന വേനല്‍ച്ചൂടില്‍ ജോലി ചെയ്യുന്ന വഴിയോരക്കച്ചവടക്കാര്‍ക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തണല്‍ക്കുടകള്‍ നല്‍കി. ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായാണ് വഴിയോരവാണിഭക്കാര്‍ക്ക് തണല്‍ക്കുടകള്‍ വിതരണം ചെയ്തത്.
ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അനീഷ്‌കുമാര്‍ തണല്‍ക്കുട വിതരണം ഉദ്ഘാടനം ചെയ്തു.
തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ ചിത്രമുള്ള വര്‍ണക്കുടകളാണ് വിതരണം ചെയ്തത്.
ഉരുകുന്ന ചൂടിന് ആശ്വാസം, വഴിയോരകച്ചവടക്കാര്‍ക്ക് തണലായി ബി.ജെ.പിയുടെ തണല്‍ക്കുടകള്‍
