കൊച്ചി: കരുവന്നൂര്‍ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസില്‍ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു. എം.എല്‍.എയും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീന്‍, കേരള ബാങ്ക് വൈസ് പ്രസിഡണ്ട് എം.കെ.കണ്ണന്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് എന്നിവരെ ചോദ്യം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ടുണ്ട്.
കരുവന്നൂര്‍ അന്വേഷണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് സി.പി.എം നേതാക്കള്‍ നല്‍കിയത് ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ മാത്രമാണെന്ന് ഇ.ഡി. അറിയിച്ചു. ലോക്കല്‍- ബ്രാഞ്ച് കമ്മിറ്റികളുടെ പേരിലുള്ള അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയില്ലെന്നും ഇ.ഡി വൃത്തങ്ങള്‍ പറയുന്നു. ഇതിനായാണ് സി.പി.എമ്മിന്റെ ഉന്നത നേതാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത് ലോക്കല്‍ കമ്മിറ്റികള്‍ കൈകാര്യം ചെയ്യുന്ന അക്കൗണ്ട് വിവരങ്ങള്‍ മാത്രമാണ്. കരുവന്നൂര്‍ ബാങ്കില്‍ പുറത്തശ്ശേരി നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളുടേതായി അഞ്ച് അക്കൗണ്ടുകള്‍ ഉണ്ട്. ഇതിന് കെ.വൈ.സി രേഖകളില്ല. ഇവയില്‍ ബെനാമി ലോണ്‍ വഴി ലഭിച്ച പണം നിക്ഷേപിച്ചതായി സംശയിക്കുന്നുണ്ട്.