Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

രാഹുല്‍ റായ്ബറേലിയിലും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ്  രാഹുല്‍ ഗാന്ധി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മ അമേഠിയിലും മത്സരിക്കും.

2019-ലേതിന് സമാനമായി രാഹുല്‍ ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. നിലവില്‍ വയനാട്ടിലെ സിറ്റിങ് എം.പിയായ രാഹുല്‍ ഇത്തവണയും ഇവിടെനിന്ന് ജനവിധി തേടിയിരുന്നു. 2019-ല്‍ വയനാടിന് പുറമെ അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചത്.  ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.

സ്മൃതി ഇറാനിക്കെതിരെ ഇത്തവണ നെഹ്റു കുടുംബവുമായി ഏറെ അടുപ്പംപുലര്‍ത്തുന്ന കിഷോരിലാല്‍ ശര്‍മയെ ആണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും രാഹുലിനെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാഹുലിന്റെ ഇരട്ട സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ വയനാട്ടിലും റായ്ബറേലിയിലും ജയിച്ചാല്‍ ഏത് മണ്ഡലം ഉപേക്ഷിക്കുമെന്ന രാഷ്ട്രീയ ചര്‍ച്ചകളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

റായ്ബറേലിയിലെ സിറ്റിങ് എം.പിയായ സോണിയ രാജ്യസഭയിലേക്ക് പോയതോടെയാണ് ഇവിടെ കോണ്‍ഗ്രസിന് പകരക്കാരനെ കണ്ടെത്തേണ്ടി വന്നത്. 2019-ല്‍ സോണിയയോട് പരാജയപ്പെട്ട ദിനേശ് പ്രതാപ് സിങിനെ തന്നെയാണ് ബി.ജെ.പി റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
മേയ് 20-ന് പോളിങ് നടക്കുന്ന റായ്ബറേലിയിലും അമേഠിയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *